പ്രമുഖ നടി ശ്വേതാ മേനോന് ഭീഷണി

By Sooraj.11 Jun, 2018

imran-azhar

 

 


കൊച്ചി: പ്രമുഖ നടിയും താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പറുമായ ശ്വേതാ മേനോന് ഫോണിലൂടെ ഭീഷണി. മുംബൈയിലാണ് ശ്വേതാ ഇപ്പോൾ ഉള്ളത്. അതുകൊണ്ട് മുംബൈ സൈബർ സെല്ലിൽ ശ്വേതാ മേനോൻ പരാതി നൽകിയിട്ടുണ്ട്. സമീപ കാലത്താണ് 'അമ്മ സംഘടനയിൽ വലിയ അഴിച്ചുപണികൾ നടന്നത്. ഈ യോഗത്തിൽ വെച്ചാണ് ശ്വേതാ മേനോനെ എക്സിക്യൂട്ടീവ് മെമ്പറായി തിരഞ്ഞെടുത്തതും. അതിനു ശേഷമാണ് ശ്വേതാ മേനോനെ ആരൊക്കെയോ ചിലർ ഭീഷണിപ്പെടുത്താനായി തുടങ്ങിയത്. ഇതിനു പിന്നിൽ തനിക്ക് സംശയമുണ്ടെന്ന് ശ്വേതാ മേനോൻ പറഞ്ഞു. 'ഇതേ ഇന്‍ഡസ്ട്രിതന്നെ നിങ്ങളെ വഞ്ചിക്കും' എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്' എന്നാണ് ഫോണിലൂടെ വിളിച്ചയാൾ പറഞ്ഞതെന്ന് ശ്വേതാ മേനോന്‍ പറയുന്നു. എന്നാൽ ഇതിനു മറുപടി എന്നപോലെ അമ്മയില്‍ എക്സിക്യൂട്ടീവ് മെമ്ബറായി തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും ശ്വേതാ കൂട്ടിച്ചേർത്തു.

OTHER SECTIONS