'പവർ സ്റ്റാർ' കാണാൻ പറ്റിയില്ലെങ്കിൽ കുഴിമാടത്തിൽ ഡിവിഡി കൊണ്ടുവന്നിടണമെന്ന് ആരാധകൻ,രാവിലെ തന്നെ സെഡ് ആക്കിയെന്ന് ഒമർ ലുലു

By sisira.22 12 2020

imran-azhar

 

 

മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. ഏറെ നാളുകൾക്ക് ശേഷം ബാബു ആൻ്റണിയെ നായകനാക്കി 'പവർ സ്റ്റാർ' എന്ന ചിത്രമൊരുക്കുന്നതിൻ്റെ പണിപ്പുരയിലാണ് സംവിധായകൻ.

 

ഒമർ ലുലുവിൻ്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാള സിനിമയിലെ പ്രധാന വില്ലൻമാരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയാണ് 'പവർ സ്റ്റാ‍ർ'.

 

ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോറും സിനിമയിൽ എത്തുന്നുണ്ട്. നിർമാതാവ് രതീഷ്‌ ആനേടത്താണ് പവർസ്റ്റാർ സിനിമ നിർമ്മിക്കുന്നത്.

 

ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുള്ള ഒരു ആരാധകൻ്റെ കമൻ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

 

പവർസ്റ്റാർ കാണാൻ പറ്റാതെ മരിക്കുവാണെങ്കിൽ എൻ്റെ കുഴിമാടത്തിനടുത്ത് ഡിവിഡി കൊണ്ടുവന്നിടണം എന്ന കമന്റാണ് ഒമർ ലുലു തന്റെ സാമൂഹ്യമാധ്യമത്തിലൂടെ ഷെയർ ചെയ്തത്.

 

അർജുൻ എസ്എൻ എന്ന ആരാധകനാണ് കമന്റിട്ടത്.ഈ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തുകൊണ്ട് സംവിധായകൻ കുറിച്ചിരിക്കുന്ന വാക്കുകളും ഇപ്പോൾ വൈറലാണ്.

 

രാവിലെ തന്നെ സെഡ് ആക്കിയെന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ ഒമർ ലുലു സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. പവർ സ്റ്റാർ എന്ന ചിത്രത്തിൽ നായിക ഇല്ല എന്നതാണ് പ്രത്യേകത.

 

നായികയും പാട്ടുമില്ലാത്ത ചിത്രത്തിൽ ഇടി മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. 'ഹാപ്പി വെഡ്ഡിങ്', 'ചങ്ക്സ്', 'ഒരു അഡാർ ലവ്', 'ധമാക്ക' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഒമർ ലുലു.

OTHER SECTIONS