"വൺ" വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ

By Mathew.30 03 2021

imran-azharതീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന വൺ എന്ന ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിക്കാൻ ശ്രമം.  നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അനധികൃതമായ വെബ്സൈറ്റുകളിലൂടെയുമാണ്  ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിക്കുന്നത്.


ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന അഡ്മിൻമാരുടെ വിവരങ്ങളും ചാനൽ വെബ്സൈറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി തമിഴ് റോക്കേർസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ടെലിഗ്രാം ചാനൽ ഉൾപ്പടെ പല ചാനലുകളും മുഴുവനായി നിരോധിച്ചിരുന്നു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ ചാനലുകളുടെ അഡ്മിൻ വിവരങ്ങളും പ്രൊഫൈലും ഇതിലൂടെ പുറത്ത് വിടുകയാണ്.

 

 

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള പ്രവർത്തികൾ  യാതൊരു വിധത്തിലും  പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഇങ്ങനെയുള്ളവരുടെ  വിവരങ്ങൾ കണ്ടുപിടിക്കുകയും നിയമപരമായി സ്വീകരിക്കാവുന്ന പരമാവധി  നടപടികൾ  കൈക്കൊള്ളുകയും ചെയ്യും.

സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഓരോ സിനിമകളും തിയേറ്ററിൽ തന്നെ കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

===============================
മത്സരിക്കുമോ ?? മാസ്സ് മറുപടിയുമായി മമ്മൂക്ക VIDEO : 

OTHER SECTIONS