By Mathew.02 04 2021
കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി എത്തിയ "വൺ" തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഒരു രാഷ്ട്രീയ ചിത്രം എന്നതിനൊപ്പം കുടുംബ ബന്ധങ്ങളുടെ ആഴവും മഹത്വവും ഒക്കെ ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിലെ വൈകാരികമായ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. മാത്യു തോമസും ഗായത്രിയുമാണ് രംഗത്തിലുള്ളത്.
ബോബി- സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലേണിംഗ് ആപ്ലിക്കേഷൻ ആയ XYLEM ആണ് ചിത്രത്തിന്റെ എഡ്യൂക്കേഷൻ പാർട്ണർ.
ജോജു ജോർജ്ജ്, സംവിധായകൻ രഞ്ജിത്ത്, മധു, നിമിഷ സജയൻ, സിദ്ദീഖ്, സലിം കുമാർ, ജഗദീഷ്, ബാലചന്ദ്ര മേനോൻ, അലൻസിയർ, ഇഷാനി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.