മണിച്ചേട്ടന് ഡിസ്‌ലൈക്ക് ഇല്ല: അഡാർ ലൗവിലെ പുതിയ ഗാനം അടിപൊളിയെന്ന് ആരാധകർ

By ബിന്ദു.24 02 2019

imran-azhar

 

 

മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രിയ വാര്യരുടെ കണ്ണിറുക്കലും ഒരു അഡാർ ലൗ എന്ന ചിത്രത്തിന് നൽകിയ ഹൈപ്പ് ചെറുതല്ല. എന്നാല്‍‌ പിന്നീടെത്തിയ ചിത്രത്തിലെ ഗാനങ്ങൾക്കും ടീസറുകള്‍ക്കുമെല്ലാം ഡിസ്‌ലൈക്കുകളുടെ മേളമായിരുന്നു. എന്നാൽ ഒടുവിൽ പുറത്തിറങ്ങിയ ഗാനം ശ്രദ്ധ നേടുന്നത് ഡിസ്‌ലൈക്കുകൾ കൊണ്ടല്ല, ലൈക്കുകളിലൂടെയാണ്. കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ മാഷ്അപ്പ് ആണ് ഒരു അഡാർ ലൗവിൽ നിന്ന് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഗാനം. ഷാൻ റഹ്മാൻ ആണ് ഗാനങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഓടേണ്ട ഓടേണ്ടയിൽ തുടങ്ങി മിന്നാമിനുങ്ങേ മിന്നും മിനുങ്ങെ എന്ന ഗാനത്തിലാണ് മാഷ്അപ്പ് അവസാനിക്കുന്നത്.

 

 

 

 


കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മാഷ്‌അപ്പ് ആണ് അഡാര്‍ ലവില്‍ അവസാനം പുറത്തിറങ്ങിയ ഗാനം. ഷാന്‍ റഹ്മാന്‍ ആണ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഓടേണ്ട എന്നു തുടങ്ങി മിന്നാമിനുങ്ങ എന്ന ഗാനത്തിലാണ് അവസാനിക്കുന്നത്. യൂട്യൂബ് ട്രെന്റിംഗില്‍ നാലാം സ്ഥാനത്തുണ്ട് ഗാനം. ഇതുവരെ മൂന്നര ലക്ഷം പേര്‍ ഗാനം കണ്ടുകഴിഞ്ഞു.ഫെബ്രുവരി പതിന്നാലിനാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പ്രിയ പ്രകാശ് വാര്യർ, റോഷൻ നൂറിൻ ഷെരീഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സിനെതിരെ വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്ന് പുതിയ ക്ലൈമാക്സുമായി ചിത്രമെത്തി.

OTHER SECTIONS