ഒരു കുട്ടനാടൻ ബ്ലോഗും, പടയോട്ടവും നാളെ തിയേറ്ററുകളിൽ

By BINDU PP.13 Sep, 2018

imran-azhar

 

 


പ്രളയക്കെടുതിയിൽ പ്രതിസന്ധിയിലായ സിനിമകൾ തിയേറ്ററുകളിലേക്ക്. ഓണം റിലീസായി ഒരുങ്ങിയ ചിത്രങ്ങൾ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ ഇതാ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗും ബിജു മേനോൻ ചിത്രം പടയോട്ടവും നാളെ തിയേറ്ററുകളിലേക്കെത്തുംചെറിയ ഒരു കാത്തിരിപ്പിന് ശേഷം എത്തുന്ന ചിത്രങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ട് സിനിമാ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും.

 

പ്രശസ്ത തിരക്കഥാ രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. കുട്ടനാടിന്റെ മനോഹാരിത നമുക്ക് പോസ്റ്ററുകളിലും ട്രെയിലറുകളിൽ കാണാം. അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്തെ ആളുകളുടെ ജീവിതം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്.ഈ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന വ്യക്തിയായാണ് മമ്മൂട്ടി എത്തുന്നത്. അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

 

ചെങ്കൽ രഘു എന്ന കലിപ്പ് വേഷത്തിലാണ് ബിജു മേനോൻ ആരാധകർക്ക് മുന്നിൽ എത്തുന്നത്. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ് പടയോട്ടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.അനു സിതാരയാണ് ചിത്രത്തിലെ നായിക. സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധി കൊപ്പ, സേതുലക്ഷ്മി, ഐമ, ലിജോ ജോസ് പല്ലിശ്ശേരി, ഹരീഷ് കണാരന്‍, ഗണപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് ഇബ്രാഹിമാണ് സംവിധാനം.മൂന്ന് സംവിധായകര്‍ പ്രധാനവേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോഡേക്ക് ചെങ്കല്‍ രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

OTHER SECTIONS