Malayalam

സില്‍ക്ക് സ്മിത നിങ്ങള്‍ക്ക് ഒരു മാദക റാണിയായിരിക്കും, എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു...

സിൽക്ക് സ്മിത ഓർമായായിട്ട് ഇന്ന് 24 വർഷങ്ങൾ പിന്നിടുകയാണെങ്കിലും ആ പേര് ഇന്നും നിറഞ്ഞുനിൽക്കുകയാണ്. ആന്ധ്രാ സ്വദേശിനിയായ വിജയലക്ഷ്മിയാണ് പിന്നീട് തെന്നിന്ത്യയെ ഇളക്കി മറിച്ച സിൽക്ക് സ്മിതയായത്. വിനു ചക്രവർത്തി രചിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ സിനിമാ പ്രവേശനം. ശരീര വടിവ് കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരെ ത്രസിപ്പിച്ചിരുന്നു സിൽക്ക്. ഇപ്പോഴിതാ സിൽക്കിനെ കുറിച്ചുള്ള വിനു ചക്രവർത്തിയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകുന്നത്. സില്‍ക്ക് സ്മിത നിങ്ങള്‍ക്ക് ഒരു മാദക റാണിയായിരിക്കും പക്ഷേ എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു. അടുത്ത ജന്‍മം ഉണ്ടെങ്കില്‍ എനിക്കവളുടെ അച്ഛനായാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആദ്യകാല സിനിമ നടി കെ വി ശാന്തി അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആദ്യകാല സിനിമ നടി കെ വി ശാന്തി അന്തരിച്ചു. 81 വയസായയിരുന്നു . ഏറ്റുമാനൂർ സ്വദേശിയായ ശാന്തി വർഷങ്ങളായി കോടാമ്പക്കണതാണ് താമസം. സംസ്ക്കാരം നടത്തി. എസ്.പി. പിള്ളയാണ് ശാന്തിയെ സിനിമാരംഗത്ത് എത്തിച്ചത്. നർത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിർമിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ സജീവമായത്. സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി. പിള്ള എന്നിവരോടൊപ്പം വേഷമിട്ടു. 1953-ൽ പുറത്തിറങ്ങിയ പൊൻകതിർ ആണ് ആദ്യചിത്രം. അൾത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ നെല്ല്,​ ലേഡി ഡോക്ടർ,​ അധ്യാപിക തുടങ്ങി അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്ക്,​ കന്നട,​ ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു.

പത്തൊൻപതാം നൂറ്റാണ്ട് വിനയന്റെ സ്വപ്നചിത്രം അണിയറയിൽ ഒരുങ്ങുന്നു

പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസംഅഭ്രപാളികളിലെത്തിക്കാൻ സംവിധായകൻ വിനയനും സംഘവും . കായംകുളം കൊച്ചുണ്ണി, ആറാട്ടുപുഴ വേലായുധ പണിക്കര്‍, നങ്ങേലി തുടങ്ങി നിരവധി ചരിത്ര കഥാപാത്രങ്ങള്‍ കടന്നുവരുന്ന സിനിമയ്ക്ക് പത്തൊമ്ബതാം നൂറ്റാണ്ട് എന്നാണ് പേരിട്ടിരിക്കുന്നത്. തന്‍റെ സ്വപ്ന പ്രോജക്‌ട് ആണ് ഇതെന്നും കൊവിഡ് ഭീതി ഒഴിയുന്ന മുറയ്ക്ക് ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് ലക്ഷ്യമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നൂറോളം പ്രമുഖ കലാകാരന്‍മാരും ആയിരത്തിലേറെ ജൂനിയര്‍ ആര്‍ടിസ്റ്റുകളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.

കൂറുമാറ്റം; 'അവൾക്കൊപ്പം' എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി, ഭാമയ്‌ക്കെതിരെ രൂക്ഷവിമർശനം

കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സാക്ഷിയായ സിദ്ധിഖും, ഭാമയും കൂറുമാറിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡബ്ല്യുസിസി. സംഭവവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ഡബ്ല്യുസിസി പരസ്യ പ്രതികരണം നടത്തുന്നത്. ഫേസ്ബുക്കിൽ അവൾക്കൊപ്പം എന്ന ഹാഷ് ടാഗിനൊപ്പമാണ് ഡബ്ല്യുസിസി ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചത്. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാർത്ത വന്നതിന് പിന്നാലെ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി എന്നിവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വെള്ളിയാഴ്ചയിലേക്ക് മാറ്റി

പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണ കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടു. കേസിൽ നടനും എം എൽ എ യും ആയ മുകേഷും ഹാജരായി. കേസുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയിൽ വാദം നടക്കുന്നതിനിടയിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയിൽ അപേക്ഷ നല്‍കിയത്. തൃശൂർ ടെന്നീസ് ക്ലബ്ബിൽ വെച്ച് ദിലീപും, പൾസർ സുനിയും കൂടിക്കാഴ്ച നടത്തിയത് കണ്ടത് പോലീസിന് മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ അപേക്ഷയിലുള്ളത്.

ഭൂമിയിടപാട്, സിനിമാബന്ധം, ബിനീഷ് കോടിയേരിയുടെ വാദം മുഖവിലക്കെടുക്കാതെ ഇ. ഡി

ഭൂമിയിടപാടിൽ ബ്രോക്കറായി പ്രവർത്തിച്ചു പണമുണ്ടാക്കിയാണ് ബിസിനെസ്സിൽ നിക്ഷേപിച്ചതെന്ന ബിനീഷിന്റെ വാദം മുഖവിലക്കെടുക്കാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. ബിനീഷിനു കണക്കിലധികം പണം ലഭിച്ചിരുന്നു എന്നകാര്യവും ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. വസ്തുകച്ചവടത്തിൽ നിന്നാണ് പണം ലഭിച്ചതെന്ന വിശദീകരണത്തിലെ വസ്തുത പരിശോധിക്കാനായി ബിനീഷ് നടത്തിയ മുഴുവൻ ഇടപാടുകളും അന്വേഷിക്കാനാണ് തീരുമാനം . ഇ ഡി യെ കൂടാതെ ‌. ബംഗളുരുവിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട്‌ നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോയും (എന്‍.സി.ബി) ചോദ്യംചെയ്‌തേക്കും.

Show More