പ്രേക്ഷകരെ ഞെട്ടിച്ച് ലിപ് ലോക്കുമായി അരുണും ശാന്തിയും; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയുടെ ട്രെയ്‌ലര്‍ പുറത്ത്

By online desk.16 02 2020

imran-azhar

 


‘വെടിവഴിപാട്’ എന്ന മികച്ച ചിത്രത്തിന് ശേഷം ശംഭു പുരുഷോത്തമന്‍ ഒരുക്കുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഏറെ രസകരമായി ഒരുക്കിയിരിക്കുന്ന ട്രെയ്‌ലര്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ട്രെയിലറിൽ ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും തമ്മിലുള്ള ലിപ് ലോക്ക് രംഗം ഇപ്പോള്‍ തന്നെ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി കഴിഞ്ഞു. ഒരു വിവാഹവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.

 

വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രത്തില്‍ അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ്, അലന്‍സിയര്‍, സുനില്‍ സുഖദ, അരുണ്‍, മധുപാല്‍, ടിനി ടോം, കോട്ടയം പ്രദീപ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സ്പെെര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. ഫെബ്രുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തും.

 

 

 

 

 

 

OTHER SECTIONS