പടയോട്ടം; തമിഴ് റൈറ്റ്സ് വമ്പൻ തുകയ്ക്ക് വിറ്റുപോയി

By Sooraj S .10 Sep, 2018

imran-azhar

 

 

ഏറ്റവും പുതിയ ബിജു മേനോൻ ചിത്രമായ പടയോട്ടത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് സൂര്യ ടി വി സ്വന്തമാക്കി. റെക്കോർഡ് തുകയ്ക്കാണ് സൂര്യ ടി വി സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയത്. അതേസമയം ചിത്രത്തിന്റെ തമിഴ് റൈറ്റ്‌സും റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരിക്കുകയാണ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിക്കുന്ന ബിജു മേനോൻ ചിത്രമാണ് പടയോട്ടം. റഫീഖ് ഇബ്രാഹിം  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്  ചിത്രത്തിൽ ഒരു വ്യത്യസ്തതയും പുതുമയുമാർന്ന വേഷപ്പകർച്ചയിലൂടെയാണ് ബിജു മേനോൻ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ഇതിനോടകം വൈറലായിരിക്കുകയാണ്. ചെങ്കൽ രഘു എന്ന ഗുണ്ടയെയാണ് ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുക. സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശേരി, അനു സിതാര തുടങ്ങി പ്രമുഖ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. വെള്ളിയാഴ്ച്ചയാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനം നടത്തുന്നത്.

OTHER SECTIONS