പക ഒടിടി റിലീസിന് ഒരുങ്ങുന്നു

By santhisenanhs.29 06 2022

imran-azhar

 

നവാഗത സംവിധായകൻ നിതിൻ ലൂക്കോസിന്റെ പക റിലീസിന് ഒരുങ്ങുന്നു. സോണി ലിവിലൂടെ ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ ട്രെയ്‌ലറും സോണി ലിവിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിട്ടുണ്ട്.

 

കഴിഞ്ഞ ടൊറന്റോ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് പക. ഡിസ്‌കവറി സെക്ഷനിലാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പക പ്രദര്‍ശിപ്പിച്ചത്.

 

നിതിൻ ലൂക്കോസ് തന്നെയാണ് പകയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തുവാണ്.

 

അരുണിമ ശങ്കർ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ബേസിൽ പൗലോസ്, വിനിത കോശി, നിധിൻ ജോർജ്, ജോസ് കിഴക്കൻ, അതുൽ ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് നായർ, ജോസഫ് മാനിക്കൽ, മറിയക്കുട്ടി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായിരിക്കുന്നത്.

OTHER SECTIONS