ചാന്തുപൊട്ടിനെതിരെ പാര്‍വ്വതി

By praveen prasannan.23 Dec, 2017

imran-azhar

സ്ത്രീസഹജമായ അംഗവിക്ഷേപങ്ങളും ചലങ്ങളും മൂലം നേരിടുന്ന കളിയാക്കലുകളും അപമാനങ്ങളും ചുണ്ടിക്കാട്ടി മൊഹമ്മദ് ഉനൈസ് എന്നയാള്‍ ഫേസ്ബുക്കില്‍ തന്‍റെ ദൈന്യത വിവരിച്ചിരുന്നു. കളിയാക്കലുകളില്‍ മലയാളം സിനികള്‍ക്കും പങ്കുണ്ടെന്ന് മൊഹമ്മദ് ഉനൈസ് കുറ്റപ്പെടുത്തുന്നുണ്ട്.

ചാന്ത് പൊട്ട് പോലുള്ള സിനിമകള്‍ ഇത്തരം കളിയാക്കലുകള്‍ക്ക് ആക്കം കൂട്ടി. സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്ന നടി പാര്‍വതി ചുണ്ടിക്കാട്ടിയത് മൊഹമ്മദ് ഉനൈസ് ശരിവയ്ക്കുന്നു.

ബുദ്ധിമുട്ടേറിയ സാഹചര്യം ധീരമായി നേരിടുന്ന താങ്കളെ അഭിനന്ദിക്കുന്നെന്ന് പാര്‍വ്വതി ഇതിനോട് പ്രതികരിച്ചു. സമൂഹം നിങ്ങളെ മറ്റൊരു രീതിയില്‍ കാണുന്നതില്‍ സിനിമയ്ക്ക് പങ്കുണ്ടെന്നതിനാല്‍ ആ വ്യവവസായത്തിന്‍റെ ഭാഗമെന്ന നിലയില്‍ താന്‍ മാപ്പ് ചോദിക്കുന്നെന്നും പാര്‍വതി പറഞ്ഞു. നിങ്ങളോടും സമാനമായ അനുഭവം നേരിടുന്ന മറ്റുളളവരോടും മാപ്പ് ചോദിക്കുന്നു.

സിനിമ സമൂഹത്തെ സ്വാധീനിക്കുന്നില്ലെന്ന അഭിപ്രായമുള്ളവര്‍ ഇത് കാണണം. ന്യൂനപക്ഷങ്ങളെന്ന് വിളിച്ച് പുച്ഛത്തോടെ അവരെ കാണരുതെന്നും പാര്‍വതി പറയുന്നു.

 

OTHER SECTIONS