ആരോപണങ്ങളിൽ വിശ്വസിക്കരുത്, എന്തുവന്നാലും ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല; പാർവതി തിരുവോത്ത്

By Sooraj Surendran.07 07 2020

imran-azhar

 

 

സിനിമ രംഗത്തെ വനിതകളുടെ സംഘടനായ വിമെൻ ഇൻ സിനിമാ കലക്ടീവിനെതിരായ സംവിധായക വിധു വിൻസെന്റിന്റെ വിവാദ ആരോപണങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് യുവ നടി പാർവതി തിരുവോത്ത്. ഡബ്യുസിസിയിൽ നിന്നും രാജിവയ്ക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടി വിധു വിൻസെന്റ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർവതിയുടെ പ്രതികരണം. താൻ സംഘടനയ്‌ക്കൊപ്പമാണെന്നും, അതിലുള്ളവരെ ഒറ്റിക്കൊടുക്കില്ലെന്നും പാർവതി തുറന്നടിച്ചു. ‘ശീതകാലത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്റെ ഉള്ളിലെ ആരാലും കീഴ്പ്പെടുത്താനാകാത്ത വേനലിനെ ഞാന്‍ കണ്ടെത്തിയത് ഇതാണ് എന്റെ സന്തോഷം. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന്’ എന്ന ആല്‍ബര്‍ട്ട് കാമുവിന്റെ വരികൾ പരാമർശിച്ചുകൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം. ഡബ്യുസിസിയുടെ ചിത്രം ഫേസ്ബുക്ക് കവർ ചിത്രമാക്കി മാറ്റിയും പാർവതി പ്രതിഷേധം അറിയിച്ചു.

 

 

OTHER SECTIONS