നീ മുകിലോ. . . 'ഉയരെ'യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

By anju.22 04 2019

imran-azhar

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെയിലെ വീഡിയോ ഗാനം പുറത്തുവിട്ടു. 'നീ മുകിലോ' എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

മലയാള സിനിമയിലെ നടിമാരില്‍ വ്യത്യസ്ഥതയാര്‍ന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന നടിയാണ് പാര്‍വതി. സ്ത്രീ പ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രത്തെ ആരാധകര്‍ക്കായി നടി സമ്മാനിച്ചിട്ടുണ്ട്. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പാര്‍വതി അഭിനയിക്കുന്നത്. പാര്‍വതി ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഗോവിന്ദ് എന്ന കഥാപാത്രമായി ആസിഫ് അലിയും വിശാല്‍ എന്ന കഥാപാത്രമായി ടൊവിനോ തോമസും അഭിനയിക്കുന്നു.

 

 

 

സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ചയ് ആണ്.

 

OTHER SECTIONS