ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗീസ്; പാതിരാ കുര്‍ബാന പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

By Web Desk.03 04 2021

imran-azhar

 


അടി കപ്പ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം പാതിരാ കുര്‍ബാനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

 

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് തന്നെയാണ്. ബ്ലുലൈന്‍ മൂവീസിന്റെ ബാനറില്‍ റെനീഷ് കായംകുളം, സുനീര്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. കഥ ധ്യാന്‍ ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്.


അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്‌മാനാണ് കൈകാര്യം ചെയ്യുന്നത്.

 

ചിത്രസംയോജനം- രതിന്‍ രാധാകൃഷ്ണന്‍. കലാസംവിധാനം- അജയന്‍ മങ്ങാട്. മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍. വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍. പ്രൊജക്റ്റ് ഡിസൈനര്‍- രാജേഷ് തിലകം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ഡി ജോസ്.

 

വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഓണ്‍പ്രൊ എന്റെര്‍റ്റൈന്മെന്റ്‌സ്. പരസ്യകല- മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. അജു, വിശാഖ് സുബ്രഹ്‌മണ്യം, ധ്യാന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫെന്റാസ്റ്റിക്ക് ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

 

 

OTHER SECTIONS