പട്ടാഭിരാമൻ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

By Sooraj Surendran .20 06 2019

imran-azhar

 

 

കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കുന്ന പട്ടാഭിരാമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന നാലാമത് ചിത്രമാണ് പട്ടാഭിരാമൻ . തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളായിരുന്നു ജയറാം- കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരുന്നത്.അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് പട്ടാഭിരാമൻ നിർമ്മിക്കുന്നത്. പുത്തൻ പണം, കനൽ, പുതിയ നിയമം, സോളോ തുടങ്ങി നിരവധി ബിഗ്‌ബഡ്ജറ് സിനിമകൾ നിർമ്മിച്ച ബാനറാണ് അബാം മൂവീസ്.

 

ചിത്രത്തിൽ മാധുരി ബ്രഗാൻസ, പാർവതി നമ്പ്യാർ, ലെന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, രമേശ് പിഷാരടി, സായികുമാർ, നന്ദു, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, ഇടവേള ബാബു, കുഞ്ചൻ, ബിജു പപ്പൻ, ബാലാജി, പയ്യന്നൂർ മുരളി, മുഹമ്മദ് ഫൈസൽ, വനിതാ കൃഷ്ണചന്ദ്രൻ, ചിത്ര ഷേണായ്, അഞ്ജലി, തെസ്നിഖാൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്.

OTHER SECTIONS