ഗോമാംസം നിരോധിക്കാത്തതിനാൽ ദൈവം നല്‍കിയ ശിക്ഷയാണ് കേരളത്തിലെ പ്രളയം; പായല്‍ രൊഹാത്ഗി

By Sarath Surendran.30 Aug, 2018

imran-azhar

 

ഗോമാംസം നിരോധിക്കാതെ, ഹിന്ദുക്കളുടെ വികാരത്തെ ചോദ്യം ചെയ്തതിന് ദൈവം നല്‍കിയ ശിക്ഷയാണിതെന്ന് ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗി ട്വിറ്ററില്‍ കുറിച്ചു. കേരളത്തില്‍ പ്രളയമുണ്ടാകാൻ കാരണം ദൈവകോപം ഉണ്ടായതിനാലാണെന്ന് നടി ട്വിറ്ററില്‍ കൂട്ടിച്ചേർത്തു.

 

ബോളിവുഡ് നടി പായലിന്റെ ട്വീറ്റ്:

 

'കേരളത്തിലെ രാഷ്ട്രീയക്കാരോടും ജനങ്ങളോടും പറയട്ടെ, കേരളത്തില്‍ പശുവിനെ കൊല്ലുന്നത് നിരോധിച്ചിട്ടില്ല. ഹിന്ദുക്കളുടെ മതവികാരം മുറിവേൽപ്പിക്കുന്നത് നല്ലതല്ല. നിങ്ങള്‍ അത് പരസ്യമായി ചെയ്യുമ്പോള്‍, ദൈവം അതിന് പരസ്യമായി നിങ്ങള്‍ക്ക് മറുപടി നല്‍കി. ദൈവം ഒന്നാണ്‌, പക്ഷെ ഇത്തരത്തില്‍ വിശ്വാസത്തെ മുറിവേൽപ്പിക്കാൻ പാടില്ല.'

 

ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി താരം:


'വര്‍ഗീയ വമ്പല്ല എന്റെ മതവിശ്വാസം . ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തരുത് എന്നാണ് ഞാന്‍ പറഞ്ഞത്. കാരണം ദൈവം ഒന്നാണ്. എന്നാൽ നിങ്ങള്‍ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കും.., ഞാന്‍ ചെക്കുകളുമായി പോസ് ചെയ്തിട്ടില്ല, അതിന്റെ അര്‍ഥം കേരളത്തിന് ഞാന്‍ ധനസഹായം നല്‍കിയിട്ടില്ല എന്നല്ല. ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ മുന്‍നിര താരങ്ങള്‍ മതത്തെക്കുറിച്ച് പറയുമ്പോള്‍ അതില്‍ പ്രശ്‌നമില്ല...'

 

അതുപോലുള്ള വാർത്തകൾ ചർച്ചചെയ്യപ്പെടുന്നും ഇല്ല. എന്നാല്‍, ഞാന്‍ എന്റെ മതത്തെയും എന്റെ വിശ്വാസത്തെയും മുന്‍നിര്‍ത്തി കേരളത്തിലെ പ്രളയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവളായി. എന്റെ കരിയര്‍ ഗ്രാഫ് വച്ച് എന്നെ പല പേരു ചൊല്ലിയും വിളിച്ചു'. - എന്നും പായല്‍ തന്റെ ട്വീറ്റില്‍ വിശദീകരിച്ചു.