കാത്തിരിപ്പിന് വിരാമം:ഇന്ത്യന്‍ ആരാധകര്‍ക്കായി പീസ് മേക്കര്‍ ആമസോണ്‍ പ്രൈമില്‍

By priya.22 07 2022

imran-azhar

ഡബ്ലിയൂ.ഡബ്ലിയൂ.ഇ ലൂടെ ഏവരുടേയും ഹൃദയത്തില്‍ ഇടം പിടിച്ച ജോണ്‍ സീനയെ നായകനാക്കി ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന സീരീസ് 'പീസ് മേക്കര്‍' ഉടന്‍ ഇന്ത്യന്‍ സ്ട്രീമിങ്ങ് ആരംഭിക്കും.ആഗസ്റ്റ് 14ന് ആമസോണ്‍ പ്രൈമിലൂടെയാണ് സീരീസ് പുറത്തിറങ്ങുക. ജെയിംസ് ഗണ്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.'ആയിരത്തില്‍ അധികം തവണയായുള്ള ഇന്ത്യന്‍ ആരാധകര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് പീസ് മേക്കര്‍ ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 14നെത്തുന്നു' ജെയിംസ് ഗണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

 

 

2021 ല്‍ പുറത്തിറങ്ങിയ ദി സൂയിസൈഡ് സ്‌ക്വാഡ്' എന്ന ചിത്രത്തിന്റെ സ്പിന്‍-ഓഫ് ആണ് 'പീസ് മേക്കര്‍'.'ദി സൂയിസൈഡ് സ്‌ക്വാഡി'ന് ശേഷം പീസ് മേക്കറിന്റെ കഥയാണ് സീരീസ് പറയുന്നത്.ജോണ്‍ സീനയ്ക്കൊപ്പം സ്റ്റീവ് ഏജി, ചുക്വുഡി ഇവുജി, റോബര്‍ട്ട് പാട്രിക്, ഡാനിയേല്‍ ബ്രൂക്ക്സ്, ഫ്രെഡി സ്ട്രോമ, ജെന്നിഫര്‍ ഹോളണ്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്.

 


എട്ട് എപ്പിസോഡുകളാണ് ഈ സീരീസില്‍ ഉള്ളത്.ജെയിംസ് ഗണ്‍ തന്നെയാണ് ഈ സീരീസിലെ മുഴുവന്‍ എപ്പിസോഡുകളും എഴുതിയിട്ടുള്ളത്.ജോഡി ഹില്‍, റോസ്‌മേരി റോഡ്രിഗസ്, ബ്രാഡ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്കൊപ്പം അഞ്ച് എപ്പിസോഡുകള്‍ അദ്ദേഹം ചെയ്തു. നിലവില്‍ സീരീസിന്റെ രണ്ടാം സീസണ്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.പുതിയ  സീസണിലെ എല്ലാ എപ്പിസോഡുകളും ജെയിംസ് ഗണ്‍ തന്നെയായിരിക്കും സംവിധാനം നിര്‍വ്വഹിക്കുക.

 

 

 

OTHER SECTIONS