തട്ടകം മാറ്റി പേര്‍ളി;അഡാര്‍ ലവിന്റെ തമിഴ് ഗാനം വന്‍ ഹിറ്റ്

By Amritha AU.19 May, 2018

imran-azhar


വിവിധ റിയാലിറ്റി ഷോകളിലെ അവതാരികയായും അഭിനേത്രിയായും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് പേര്‍ളി മാണി. സ്വതസിദ്ധമായ പ്രകടനം കൊണ്ട് പ്രിയങ്കരിയായ പേര്‍ളി ഇനി തട്ടകം മാറ്റി ചവിട്ടുകയാണ്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ലോകശ്രദ്ധയാകര്‍ഷിച്ച ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവിന്റെ തമിഴ് പതിപ്പിന് വരികളെഴുതിയിരിക്കുകയാണ് പേര്‍ളി.


ഷാന്‍ റഹ്മാന്‍ ഈണമിട്ട ചിത്രത്തിലെ ഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുളളില്‍ത്തന്നെ വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. ഈ പ്രണയ ഗാനത്തിനായാണ് പേര്‍ളി വരികള്‍ എഴുതിയിരിക്കുന്നത്. ഗാനം ശ്രദ്ധയാകര്‍ഷിച്ചതോടെയാണ് ഗാനരചയിതാവും ശ്രദ്ധയില്‍പ്പെടുന്നു.


പ്രേതം, കാപ്പിരി തുരുത്ത്, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

OTHER SECTIONS