പി.കെ. ബിജുവിന്റെ 'മദം' ടൈറ്റില്‍ റിലീസ് ചെയ്തു

By Preethi Pippi.24 08 2021

imran-azhar

 

 

ഫ്യൂചര്‍ ഫിലിം പ്രോഡക്ഷന്‍സിന്റെ ബാനറില്‍ പി.കെ. ബിജു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'മദം' ടൈറ്റില്‍ തിരുവോണനാളില്‍ പുറത്തിറക്കി. സിനിമയുടെ ഷൂട്ടിംഗ് ഒക്‌റ്റോബറില്‍ ആരംഭിച്ചും. പാലക്കാടാണ് പ്രധാന ലൊക്കേഷന്‍.

 

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. ഒരു ക്രൈം ത്രില്ലറാണ് മദമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. 2022ല്‍ സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

 

കിഷോര്‍ ദേവ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. രചന-വിഷ്ണുരാജ്, ഛായാഗ്രഹണം-രഘു മാജിക്ഫ്രെയിം, എഡിറ്റിംഗ് -സുഹൈല്‍ ടി ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷറഫ് കറപ്പാടന, സംഗീതം-സെറിന്‍ ഫ്രാന്‍സിസ്, പശ്ചാത്തലസംഗീതം-നിസാം ബഷീര്‍, കലാസംവിധാനം-സാബു എം രാമന്‍, പി ആര്‍ ഒ-ബി.വി. അരുണ്‍കുമാര്‍, പി ശിവപ്രസാദ്, സുനിത സുനില്‍, പരസ്യകല- സൂരജ് സുരന്‍, മേക്കപ്പ്-അജിത് കൃഷ്ണന്‍.

 

 

OTHER SECTIONS