കവിയും ഗാനരചയിതാവുമായ എസ് വി ഉസ്മാന്‍ അന്തരിച്ചു

By RK.19 01 2022

imran-azhar

 

കവിയും മാപ്പിളപ്പാട്ട് ഗാന രചയിതാവുമായ എസ്. വി ഉസ്മാന്‍ (76) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

 

കോഴിക്കോട് പയ്യോളി കോട്ടക്കല്‍ സ്വദേശിയായ എസ് വി ഉസ്മാന്‍ നിരവധി ജനപ്രിയ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച മധുവര്‍ണ പൂവല്ലേ എന്നു തുടങ്ങുന്ന ഗാനം മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

 

രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ബലിമൃഗങ്ങളുടെ രാത്രി, അധിനിവേശക്കാലത്തെ പ്രണയം എന്നിവയാണ് കവിതാ സമാഹാരങ്ങള്‍.

 

മൂന്നാമത്തെ കവിതാ സമാഹാരമായ വിത പണിപ്പുരയിലായിരിക്കെയാണ് വേര്‍പാട്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകള്‍ എഴുതിയിരുന്നു.

 

മാപ്പിളപ്പാട്ട് ഗായകരായ എരഞ്ഞോളി മൂസയും പീര്‍ മുഹമ്മദും എം കുഞ്ഞി മൂസയും പാടി ഹിറ്റാക്കിയ ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് എസ്.വി ഉസ്മാന്‍.

 

 

OTHER SECTIONS