പ്രഭാസിന്റെ നായികയാകാന്‍ പൂജ ഹെഗ്ഡെ

By Abhirami Sajikumar.12 Mar, 2018

imran-azhar

 

ആരാധകര്‍ ഏറെയുള്ള പ്രഭാസിന്റെ നായികയാകാന്‍ ഒരുങ്ങുകയാണ് താരസുന്ദരി പൂജ  ഹെഗ്ഡെ . ഹൃത്വിക് റോഷന്റെ നായികയായി മോഹന്‍ജോ ദരോ എന്ന സിനിമയിലൂടെയാണ് പൂജ ഹെഗ്ഡെ വെള്ളിത്തിരയിലെത്തിയത്. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പൂജ നായികയാകുന്നത്.

ഒരു പ്രണയകഥയായിട്ടാണ് ചിത്രം എത്തുന്നത്. 2019ലായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. പ്രഭാസിന്റേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം സഹോയാണ്.