മനമറിയുന്നോള് ഇവളാ കെട്ട്യോള്... പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനമെത്തി

By Sooraj Surendran .29 06 2019

imran-azhar

 

 

പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനമെത്തി. ലിറിക്കൽ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. മനമറിയുന്നോള് ഇവളാ കെട്ട്യോള് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരിടവേളക്ക് ശേഷം ഡയറക്ടർ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് ചിത്രത്തിലെത്തുന്നത്.

ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് ജെയ്ക്സ് ബിജോയ് സംഗീതം നൽകി വിജയ് യേശുദാസും, സച്ചിൻ രാജുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്‌, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

OTHER SECTIONS