വിവാഹിതരാകാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ ഒളിച്ചുവെക്കേണ്ട കാര്യമില്ല; അനുഷ്കയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രഭാസ്

By Sooraj Surendran.25 08 2019

imran-azhar

 

 

ഇന്ത്യൻ സിനിമയെ വാനോളമുയർത്തിയ എസ് എസ് രാജമൗലി ചിത്രമാണ് ബാഹുബലി. ചിത്രത്തിൽ പ്രഭാസും, അനുഷ്ക ഷെട്ടിയുമാണ് നായക, നായികാ വേഷങ്ങളിലെത്തിയത്. ബാഹുബലിക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ കാലങ്ങളായി പ്രചരിക്കുന്നത് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളാണ്. എന്നാൽ ഈ ഗോസിപ്പുകൾക്ക് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് പ്രഭാസ്.


മുന്നൂറ്റിയമ്പത് കോടിരൂപ ചെലവില്‍ നിർമ്മിക്കുന്ന പ്രഭാസിന്റെ പുതു ചിത്രമായ സഹോയുടെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രഭാസ്. അനുഷ്‌കയുമായി തനിക്ക് വർഷങ്ങളായി പരിചയമുണ്ടെന്നും, നല്ല സുഹൃത്തുക്കളാണെന്നും പ്രഭാസ് പറഞ്ഞു. ഗോസിപ്പുകളെ ശക്തമായി എതിർത്ത പ്രഭാസ് വിവാഹിതരാകാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ ഒളിച്ചുവെക്കേണ്ടയോ, ഭയപ്പെടേണ്ടയോ കാര്യം തനിക്കില്ലെന്നും പ്രതികരിച്ചു.


പ്രഭാസ് നായകനാകുന്ന സാഹോ എന്ന ബിഗ് ബജറ്റ് ചിത്രം ഓഗസ്റ്റ് 30ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

 

OTHER SECTIONS