മഹാനടിയുടെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; അണിയറയിലൊരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം

By Sooraj Surendran .27 02 2020

imran-azhar

 

 

ബാഹുബലി താരം പ്രഭാസും, മഹാനടി'യിലൂടെ തമിഴ്,തെലുങ്ക് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സംവിധായകൻ നാഗ് അശ്വിനും ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രമുഖ നിര്‍മ്മാതാവായ അശ്വിനി ദത്തിന്റെ വൈജയന്തി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിർമ്മിക്കുന്നത്. സാവിത്രിയുടെ കഥ അതിമനോഹരമായ സ്‌ക്രീനില്‍ അവതരിപ്പിച്ച നാഗ് അശ്വിനും പ്രഭാസും ഒന്നിക്കുമ്പോൾ അത് പുതുചരിത്രം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. രാധാകൃഷ്ണ കുമാര്‍ ഒരുക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് നിലവിൽ പ്രഭാസ്. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

 

OTHER SECTIONS