എനിക്ക് പ്രണയമുണ്ടെന്ന് സ്ഥാപിക്കാന്‍ പലര്‍ക്കും ഇഷ്ടമാണെന്നു തോന്നുന്നു: അനുഷ്‌കയുമായുള്ള പ്രണയത്തെ കുറിച്ച് പ്രഭാസ്

By Neha C N.21 08 2019

imran-azhar

 

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി പുറത്തിറങ്ങിയതു മുതല്‍ പ്രചരിക്കാന്‍ തുടങ്ങിയ അഭ്യൂഹമാണ് പ്രഭാസ് അനുഷ്‌ക ജോഡികളുടെ പ്രണയം. കാലങ്ങളായി ഇവരുടെ പ്രണയത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ഇറങ്ങിയതോടെയാണ് ആരാധകര്‍ക്കിടയില്‍ ഇരുവരും ഏറെ ചര്‍ച്ചയായത്. തങ്ങള്‍ തമ്മില്‍ സൗഹൃദത്തില്‍ കവിഞ്ഞൊരു ബന്ധവും ഇല്ലെന്ന് അനുഷ്‌കയും പ്രഭാസും പല തവണ പറഞ്ഞിട്ടും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല.

അനുഷ്‌കയേയും പ്രഭാസിനേയും കുറിച്ചുള്ള പുതിയ വാര്‍ത്തയുനായിട്ടാണ് പാപ്പരാസികള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ലോസ് ആഞ്ജലീസില്‍ ഒരു വീട് വാങ്ങാന്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്ത. എന്നാല്‍ ഇതിനെതിരെ തുറന്ന പ്രതികരണവുമായി പ്രഭാസും രംഗത്തെത്തി കഴിഞ്ഞു.


'ഞാനും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും എത്തേണ്ടതല്ലേ. എന്നാല്‍ രണ്ട് വര്‍ഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല. അതിന്റെ അര്‍ഥം ഇതെല്ലാം വ്യാജ പ്രചരണങ്ങള്‍ ആണെന്നല്ലേ. ഞങ്ങളെ വിശ്വാസിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ വേണ്ട. ഇതെല്ലാം എവിടെ നിന്ന് വരുന്നുവെന്ന് എനിക്കറിയില്ല. എനിക്ക് പ്രണയം ഉണ്ടെന്ന് സ്ഥാപിക്കാന്‍ പലര്‍ക്കും ഇഷ്ടമാണെന്ന് തോന്നുന്നു. അങ്ങനെ ഒരാളെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളവരുടെ പേര് ചേര്‍ത്ത് ഗോസിപ്പുകളുണ്ടാക്കുമെന്ന്ാണ് പ്രഭാസ് പറഞ്ഞത്.

 

 

OTHER SECTIONS