നീ ഒറ്റക്കല്ല, ഞങ്ങളുണ്ട് കൂടെ! സ്‌നേഹമാണ്, കരുത്താണ് ഈ കൂട്ടായ്മ

By santhisenanhs.11 08 2022

imran-azhar

 


തെന്നിന്ത്യൻ താരം മീനയ്ക്ക് കരുത്തായി, സ്നേഹമായി കൂടെ നിൽക്കുകയാണ് സുഹൃത്തുക്കളും നടിമാരുമായ ഖുശ്ബു, രംഭ, സംഗീത ക്രിഷ് എന്നിവർ.

 

സൗഹൃദ ദിനത്തിൽ മീനയെ കാണാനായി ഈ കൂട്ടുകാരികൾ കുടുംബസമേതം താരത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇപ്പോഴിതാ, നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ വീട്ടിലൊരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയിരിക്കുകയാണ് ഈ നടിമാർ.

 

ഭർത്താവിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനയജീവിതത്തിൽ നിന്നുമൊക്കെ വിട്ടുനിൽക്കുകയായിരുന്നു മീന. നടിയെ വീണ്ടും അഭിനയത്തിൽ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് സുഹൃത്തുക്കൾ.

 

ഇതുപോലുള്ള സുഹൃത്തുക്കളാണ് ജീവിതത്തിൽ കൂടെ വേണ്ടതെന്നും സിനിമാ രംഗത്ത് ഇത്തരം സൗഹൃദങ്ങൾ അപൂർവമായി മാത്രമേ കാണാറുള്ളൂ എന്നും ആരാധകർ കമന്റ് ചെയ്യുന്നു.

 

ജൂൺ 28നായിരുന്നു മീനയുടെ ഭർത്താവും എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതമായ അണുബാധയെ തുടർന്നായിരുന്നു മരണം.OTHER SECTIONS