ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് പ്രദീപ് ഗുഹ അന്തരിച്ചു

By Greeshma padma.22 08 2021

imran-azhar

 

 

ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പ്രദീപ് ഗുഹ അന്തരിച്ചു.69 വയസ്സായിരുന്ന അദ്ദേഹം അര്‍ബുദ രോഗബാധയെതുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുബൈയിലെ കോകിലബെന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് പൊതുദര്‍ശനം ഒഴിവാക്കി.


ഹൃത്വിക് റോഷനേയും കരിഷ്മ കപൂറിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം നിര്‍മിച്ചത് പ്രദീപ് ഗുഹയാണ്. 30 വര്‍ഷത്തോളം മാധ്യമരംഗത്തും സജീവമായിരുന്നു അദ്ദേഹം.നിരവധി താരങ്ങള്‍ അനുശോചനമറിയിച്ചു.

 

 

OTHER SECTIONS