ചിത്രീകരണത്തിനിടെ നടന്‍ പ്രകാശ് രാജിന് പരിക്ക്

By Preethi.11 08 2021

imran-azhar

 


തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന 'തിരുചിട്രംബല'ത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത് . കെയ്യിനാണ് പരിക്കേറ്റത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്‍തു. "ഒരു ചെറിയ വീഴ്ച. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എന്‍റെ സുഹൃത്ത് ഡോ. ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ആലോചനകളില്‍ എന്നെ ഉള്‍പ്പെടുത്തുക". പ്രകാശ് രാജിന്റെ ട്വീറ്റിൽ പോസ്റ്റ് ഇങ്ങനെയാണ്.

 

 

 

 

 

OTHER SECTIONS