പ്രണയ​ഗാനവുമായി ജാസി ഗിഫ്റ്റ്; പ്രകാശൻ പറക്കട്ടെയിലെ ​ഗാനം ശ്രദ്ധേയം

By santhisenahs.22 05 2022

imran-azhar

 

പ്രകാശൻ പറക്കട്ടെ സിനിമയിലെ ആദ്യ ഗാനം പുറത്ത്. മാത്യു തോമസിന്റെ പ്രണയം പറയുന്ന കണ്ണു കൊണ്ടു നുള്ളി എന്ന മനോഹരഗാനമാണ് പുറത്തുവന്നത്. ഷാൻ റഹ്മാൻ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ.

 

മാത്യു തോമസിന്റെ പ്രണയവും കുടുംബവും സൗഹൃദവുമെല്ലാമാണ് പാട്ടിൽ കാണിക്കുന്നത്. മനോഹരഗാനം ഇതിനോടകം ആരാധകരുടെ മനം കവരുകയാണ്. ദിലീഷ് പോത്തന്റെ മകന്റെ വേഷത്തിലാണ് മാത്യു ചിത്രത്തിൽ അഭിനയിക്കുന്നത്.

 

 

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് , സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജൂൺ 17 മുതൽ ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

 

പുതുമുഖം മാളവിക മനോജാണ് നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

 

ഹിറ്റ് മേക്കേഴ്സ് എന്റർടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ നിർമ്മിക്കുന്നത്.

OTHER SECTIONS