'21ാം നൂറ്റാണ്ട്' പൂജ വേദിയെ ധന്യമാക്കി മോഹൻലാൽ കുടുംബത്തിന്റെ നിറസാന്നിധ്യം

By Sooraj S.09 Jul, 2018

imran-azhar

 

 

പ്രണവ് മോഹൻലാലിൻറെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു ആദി. തീയറ്ററുകളിലും പ്രേക്ഷക മനസ്സുകളിലും മികച്ച പ്രതികരണമാണ് ആദി നേടിയത്. ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് 21ാo നൂറ്റാണ്ട്. 20ആം നൂറ്റാണ്ട് എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്ത കെ മധുവിന്റെ ശിഷ്യനായ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഇതൊരു ആക്ഷൻ ത്രില്ലർ ചിത്രം ആയിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പുലിമുരുഗൻ എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഗോപി സുന്ദർ ആണ് സംഗീതം ചെയ്യുമ്പോൾ പീറ്റർ ഹെയ്നിന്റെതാണ് ആക്ഷൻ രംഗങ്ങൾ. ചിത്രത്തിന്റെ പൂജാ വേളയിൽ മോഹൻലാൽ ഭാര്യ സുചിത്ര പ്രണവ് ആസിഫ് അലി അരുൺ ഗോപി കെ മധു ടോമിച്ചൻ മുളകുപാടം എന്നിവരുടെ നിറസാന്നിധ്യം ഉണ്ടായിരുന്നു. ജൂലൈ 23ന് ചിത്രീകരണം കാഞ്ഞിരപ്പള്ളിയിൽ ആരംഭിക്കുമെന്ന് അറിയിച്ചു.