അന്ന് അച്ഛന്മാർ , ഇന്ന് ഇതാ പ്രണവും ,ഗോകുലും !!!

By Online Desk .07 01 2019

imran-azhar

 

 

ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഹൻലാൽ , സുരേഷ് ഗോപി ഒന്നിച്ചഭിനയിച്ച ഇരുപതാം നൂറ്റാണ്ട് തിയേറ്ററുകളെ കൈയ്യടക്കിയിരുന്നു. ഇന്നും ഈ സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ ഏറെയാണ്. എന്നാൽ അച്ഛന്മാരെക്കാൾ തകർക്കാൻ പ്രണവ് മോഹൻലാലും ,ഗോകുൽ സുരേഷും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു. നേരത്തെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ പ്രണവും ,ഗോകുലും ഒരുമിച്ചുള്ള പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്.

 

സ്‌ക്രീനില്‍ പ്രേക്ഷകര്‍ മുന്‍പ്‌ കണ്ടിട്ടുള്ള ഒരു സുരേഷ്‌ ഗോപി മാനറിസത്തിലാണ്‌ ഗോകുല്‍ സുരേഷിനെ സംവിധായകന്‍ പ്രണവിനൊപ്പം പോസ്‌റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. കെ മധുവിന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തുവന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രം 'ഇരുപതാം നൂറ്റാണ്ടു'മായി പേരില്‍ മാത്രം സാദൃശ്യമുള്ള ചിത്രമാണ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന് സംവിധായകന്‍ പ്രോജക്ട്‌ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിന്റെ സാഗര്‍ എലിയാസ്‌ ജാക്കിക്കൊപ്പം സുരേഷ്‌ ഗോപിയ്‌ക്കും പ്രധാന കഥാപാത്രമുണ്ടായിരുന്നു. ശേഖരന്‍കുട്ടി എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്‌.

 

പുലിമുരുകനും രാമലീലയും അടക്കമുള്ള ഹിറ്റുകള്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെയും നിര്‍മ്മാണം. ഒരു സര്‍ഫറിന്റെ റോളിലാണ്‌ പ്രണവ്‌ ചിത്രത്തിലെത്തുന്നത്‌. ബാലിയില്‍ പോയി ഒരു മാസത്തിലധികം സര്‍ഫിംഗ്‌ പിച്ച ശേഷമാണ്‌ പ്രണവ്‌ സിനിമയില്‍ ജോയിന്‍ ചെയ്‌തത്‌. പീറ്റര്‍ ഹെയ്‌നാണ്‌ ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.

OTHER SECTIONS