പ്രണവ് മോഹന്‍ലാലിന്റെ കിടിലം ഡാൻസ് കാണാം.....

By ബിന്ദു .29 01 2019

imran-azhar

 

 

ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ട് തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്.പ്രണവിന്റെ തകർപ്പൻ ഡാൻസ് നമ്പറുമായി നജീം ഇർഷാദ് ആലപിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തകർപ്പൻ ഗാനം പുറത്തിറങ്ങി. സൗഹൃദവും ബന്ധങ്ങളുടെ ആഴവും പ്രണയവുമെല്ലാം നിറഞ്ഞ ഒരു മനോഹരഗാനം.ഗോവയുടെ പശ്ചാത്തലത്തിലുള്ളതാണ് ഗാനം.

 

 

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സയ ഡേവിഡ് എന്ന പുതുമുഖമാണ് നായിക. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, അഭിരവ് ജയന്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഒപ്പം റൊമാന്സിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ചിത്രം നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് .

OTHER SECTIONS