By santhisenanhs.22 06 2022
ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിൻറെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. താരം ഈ ചിത്രങ്ങൾ എല്ലാം പങ്കു വെക്കാൻ ഒരു കാരണം കൂടിയുണ്ട് കേട്ടോ. അതെന്താണ് എന്ന് അറിയുമോ? കഴിഞ്ഞ ദിവസമായിരുന്നു ഫാദേഴ്സ് ഡേ. അതിൻറെ ഭാഗമായിട്ടാണ് താരം ഈ ചിത്രം പങ്കു വച്ചത്. നിരവധി ആളുകളാണ് താരത്തിന് ഫാദേർസ് ഡേ ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
പ്രണിത സുഭാഷ് എന്ന നടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മലയാളം സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി തമിഴ്, തെലുങ്ക് സിനിമകളുടെ മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഇവർ. തെന്നിന്ത്യയിലെ നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു നടിയുടെ വിവാഹം. നീതിൻ രാജു എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.
അടുത്തിടെ ആണ് താരം അമ്മ ആയത്. ഒരു പെൺകുഞ്ഞിനു ആയിരുന്നു താരം ജന്മം നൽകിയത്. കുട്ടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ താരം സമൂഹ മാധ്യമങ്ങൾ വഴി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ഇതെല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. പോക്കിരി എന്ന കന്നട സിനിമയിലൂടെ ആണ് താരം അരങ്ങേറിയത്. ഹംഗാമ 2 എന്ന ഹിന്ദി സിനിമയിൽ ആണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.