ഭര്‍ത്താവിന് പാദപൂജ; നടിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ!

By Web Desk.09 08 2022

imran-azhar

 


ഭര്‍ത്താവിന് പാദപൂജ ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടി. പ്രണിത സുഭാഷാണ് ചിത്രങ്ങള്‍ പങ്കുവച്ച് പുലിവാലു പിടിച്ചത്.

 

കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ആചരിക്കുന്ന ഭീമന അമാവാസ്യയുടെ ഭാഗമായാണ് താരം ഭര്‍ത്താവിന്റെ പാദപൂജ ചെയ്തത്.

 

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. നടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. നടിയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നാണ് താരത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

 

 

 

OTHER SECTIONS