പ്രീ റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബില്‍; ശ്രദ്ധ നേടി തല അജിത്തിന്റെ വലിമൈ

By mathew.08 07 2021

imran-azhar 


എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് ശേഷം തല അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് വലിമൈ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് ഭീമമായ തുകയ്ക്ക് നടന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോലും പുറത്തെത്തുന്നതിന് മുമ്പ് തന്നെ 200 കോടി രൂപയിലേറെ ചിത്രം നേടിയതായാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അജിത്തിന്റെ പിറന്നാള്‍ ദിനമായ മെയ് 1ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, കോവിഡ് സാഹചര്യം കണക്കിലെടുത്ത് അത് നീട്ടിവെയ്ക്കുകയായിരുന്നു. ജൂലൈ 15ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവരുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ചിത്രത്തിന് ലഭിക്കുന്ന വലിയ രീതിയിലുള്ള പബ്ലിസിറ്റി ആണ് പ്രീ റിലീസ് ബിസിനസിലൂടെ ഇത്രയും ഭീമമായ തുക ലഭിക്കാന്‍ കാരണമായത്.

ആഗോള തിയേട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് ഈ തുക ലഭിച്ചതെന്നാണ് വിവരം. നേരത്തെ രജനീകാന്ത് ചിത്രം '2.0'യ്ക്ക് 370 കോടിയും, വിജയ് ചിത്രം ബിഗിലിന് 220 കോടിയും പ്രീ-റിലീസ് ബിസിനസിലൂടെ ലഭിച്ചിരുന്നു. എന്നാല്‍, പ്രീ റിലീസ് ബിസിനസിലൂടെ വലിമൈ സ്വന്തമാക്കിയ തുക എത്രയാണെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

 

OTHER SECTIONS