ത്രില്ലിംഗ് തിരിച്ചുവരവിന് ഒരുങ്ങി പൃഥ്വിരാജ്; ഒപ്പം മമത മോഹൻദാസും

By Sooraj.08 Jun, 2018

imran-azhar

 

 


കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ഒരു അടിപൊളി തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ യൂത്ത് ഐക്കണായ പൃഥ്വിരാജ്. 'നയൻ' എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് പൃഥ്‌വി ഒരു ഗംഭീര തിരിച്ചുവരവിനായി ഒരുങ്ങുന്നത്. നയണിന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറക്കുമെന്നാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ജെനൂസ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്സും സോണി പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പൃഥ്‌വിയുടെ നായികയായി എത്തുന്നത് മമത മോഹൻദാസ് ആണ്. ഒരു അടിപൊളി റൊമാന്റിക് മ്യൂസിക്കൽ ഡ്രാമ ആയിരിക്കും നയൻ ചിത്രത്തിന്റെ ആദ്യ ഷൂട്ടിംഗ് കോട്ടയം രാമപുരത്തായിരുന്നു. രണ്ടാം ഷെഡ്യൂള്‍ ഹിമാലയത്തിലും നടന്നിരുന്നു. ഡൽഹിയിൽ വെച്ചാണ് ചിത്രത്തിന്റെ അടുത്ത ഷൂട്ടിംഗ് നടക്കുന്നത്. ഒരു ശാസ്ത്രജ്ഞനായാണ് ചിത്രത്തില്‍ പൃഥ്വി പ്രത്യക്ഷപ്പെടുന്നത് ആനി എന്ന കഥാപാത്രത്തെയാണ് മമത അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വാമികാ ഗബ്ബിയും നായികാവേഷത്തിൽ എത്തുന്നുണ്ട്. പൃഥ്‌വിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നയൻ.

OTHER SECTIONS