പൃഥ്വിരാജിന്റെ 'കുരുതി' ആമസോൺ പ്രൈമിൽ; ഓണം റിലീസ് ഓഗസ്റ്റ് 11-ന്

By sisira.28 07 2021

imran-azhar

 

 

 

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന 'കുരുതി' ഡയറക്റ്റ് ഒടിടി റിലീസിന്.

 

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയാണ് ചിത്രം എത്തുന്നത്. ഓഗസ്റ്റ് 11-ന് ചിത്രം പ്രദർശനത്തിനെത്തും.


മോഹന്‍ലാല്‍ നായകനാവുന്ന പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നതിന്‍റെ തലേദിവസമാണ് പൃഥ്വിരാജ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

'കോഫി ബ്ലൂം' എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുരുതി'.

 

സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മാണം.

 

അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്സ് ബിജോയ്.

 

എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ഗോപി, മാമുക്കോയ, സാഗർ സൂര്യ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

 

നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. മെയ് 13-ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.

 

എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ തിയറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ നിര്‍മ്മാതാവ് തീരുമാനം മാറ്റുകയായിരുന്നു.

 

OTHER SECTIONS