'ജിം ബോഡി വിത്ത് നോ താടി' ! പൃഥ്വിയുടെ 'പുതിയമുഖം' പൊളിച്ചെന്ന് ആരാധകർ

By Sooraj Surendran.12 06 2020

imran-azhar

 

 

ഒടുവിൽ നീണ്ട എട്ട് മാസങ്ങൾക്ക് ശേഷം നീളൻ താടി നീക്കം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ. ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു പൃഥ്വി മുടിയും, താടിയും നീട്ടി വളർത്തിയിരുന്നത്. പുത്തൻ ലൂക്ക് പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. ഒപ്പം പ്രിയ പത്നി സുപ്രിയ മേനോനും സമീപത്തുണ്ടായിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി താരം നടത്തിയ മേക്കോവർ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ച വിഷയമായിരുന്നു. കഥാപാത്രത്തിന്റ പൂർണതയ്ക്ക് വേണ്ടി താരം ഭക്ഷണം ഉപേക്ഷിച്ച് നന്നായി മെലിഞ്ഞുണങ്ങിയിരുന്നു. ആടുജീവിതം ഷെഡ്യൂൾ പൂർത്തിയാക്കിയതോടെ പഴയ ലുക്കിൽ തിരിച്ചെത്താൻ വർക്ക്ഔട്ടുകളും മറ്റുമായി ക്വാറന്റീൻ കേന്ദ്രത്തിലും തിരക്കിലായിരുന്നു താരം. എന്തായാലും പ്രിയ താരത്തിന്റെ ഗംഭീര തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ.

 

 

OTHER SECTIONS