പൃഥ്‌വിയുടെ ഡ്രൈവിംഗ് ലൈസൻസിന് തുടക്കമായി

By Sooraj Surendran .11 07 2019

imran-azhar

 

 

പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന രണ്ടാം ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ പൂജ നടന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ലാലിൻറെ മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ പുറത്തുവിട്ടു. സൂരജ് വെഞ്ഞാറമൂട് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ജീൻ പോൾ ലാലും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. പൂജ വേളയിൽ നടിയും പൃഥ്‌വിയുടെ അമ്മയുമായ മല്ലിക സുകുമാരൻ, ഭാര്യ സുപ്രിയ മേനോൻ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

OTHER SECTIONS