ലംബോര്‍ഗിനിയില്‍ റൈഡ് തരുമോയെന്ന് ആരാധിക; ലംബോര്‍ഗിനിയില്‍ ഒരു റൈഡ് തരാമായിരുന്നു, പക്ഷെ..! പൃഥ്വിയുടെ മറുപടി ഇങ്ങനെ...

By Sooraj Surendran.12 09 2019

imran-azhar

 

 

അഭിനേതാവെന്ന നിലയിലും, സംവിധായകനെന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യകാലാകാരനാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിയുടെ ഓണചിത്രം ബ്രദേഴ്‌സ് ഡേ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രചരണാർത്ഥം നടന്ന അഭിമുഖത്തിലെ ഒരു ആരാധികയുടെ ചോദ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ.

 

ലംബോർഗിനിയിൽ ഒരു റൈഡ് തരാമോയെന്നാണ് ആരാധിക പൃഥ്വിയോട് ചോദിച്ചത്. ഉരുളക്കുപ്പേരി പോലെ പൃഥ്വി മറുപടി നൽകുകയും ചെയ്തു. ലംബോര്‍ഗിനിയില്‍ ഒരു റൈഡ് തരാമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ കൊച്ചി റോഡിലൂടെ നിങ്ങളെ ലംബോര്‍ഗിനിയില്‍ കയറ്റി കൊണ്ടുപോയാല്‍ നിങ്ങള്‍ എന്നെ ചീത്ത വിളിക്കുമോ എന്നെനിക്ക് സംശയമുണ്ട്. എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ബോക്സ്ഓഫീസ് ബ്ലാസ്റ്റർ ലൂസിഫറിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ബ്രദേഴ്‌സ് ഡേ നിർമ്മിച്ചിരിക്കുന്നത്.

 

OTHER SECTIONS