'മാണിക്യ മലരായ പൂവി'; ഗാനത്തിനെതിരെയുള്ള കേസ് തള്ളി

By Sarath Surendran.31 Aug, 2018

imran-azhar

 


ഒരു 'അഡാര്‍ ലവ്' എന്ന സിനിമയിലെ ഗാനത്തിനെ തുടർന്ന് നടി പ്രിയ പ്രകാശ് വാര്യര്‍ക്ക് എതിരെയുള്ള മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സുപ്രീംകോടതി തള്ളി. ഗാനരംഗത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസാണ് കോടതി തള്ളിയത്.

 

മത വിഭാഗത്തെ ആക്ഷേപിക്കുന്ന ഒരു രംഗവും പ്രിയ വാര്യരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. സിനിമയിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിനെതിരെ ഹൈദരബാദിൽ ആണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരുന്നത്. ഇതിനെതിരെ സംവിധായകൻ ഒമർ ലുലുവും നായിക പ്രിയ പ്രകാശും സുപ്രീം കോടതിയില്‍ നൽകിയിരുന്നു. സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്‍തത്. മഹാരാഷ്ട്രയിലും ഗാനത്തിനെതിരെ ഒരുപാട് പരാതികൾ ഉയർന്നിരുന്നു.

 

 ഗാന രംഗത്തിലെ പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കല്‍ ഇന്ത്യ മുഴുവന്‍ ചർച്ചചെയ്യപ്പെട്ടു. ഇന്ത്യയിൽലുടനീളം പ്രിയയ്ക്ക് ആരാധകരും വർദ്ധിച്ചു.

 

OTHER SECTIONS