നീ മഴവില്ലു പോലെയ്ക്ക് വന്‍ വരവേല്‍പ്പ്... ഗായികയായും പ്രിയ വാര്യർ സൂപ്പർ ഹിറ്റ്

By Online Desk .22 06 2019

imran-azhar

 

 

ഫൈനല്‍സിന് വേണ്ടി കൈലാസ് മേനോന്‍ ഒരുക്കിയ നീ മഴവില്ല് പോലെന്‍ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ വൈറലാകുന്നു. നായികയായി പ്രേക്ഷക ഹൃദയം കവർന്ന പ്രിയ വാര്യരുടെ ഗായിക യായു ള്ള അരങ്ങേറ്റവും തകർപ്പൻ.നരേഷ് അയ്യർക്കൊപ്പമാണ് പ്രിയയുടെ ഗായികയായുള്ള അരങ്ങേറ്റം. പ്രിയാവാര്യരും നരേഷ് അയ്യരും കൂടി ആലപിച്ച ഗാനത്തിന്റെ സ്റ്റുഡിയോ വെര്‍ഷനാണ് പുറത്തിറങ്ങിയത്. ടൊവീനോ തോമസ് ആണ് ഈ മനോഹര പ്രണയ ഗാനം പ്രേക്ഷകര്‍ക്ക് എത്തിച്ചത്. മണിയന്‍പിള്ള രാജുവും പ്രജീവ് സത്യവ്രതനും കൂടി നിര്‍മ്മിക്കുന്ന ഫൈനല്‍സ് പി ആര്‍ അരുണ്‍ സ്‌ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ലാബ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനത്തിന്റെ സംഗീത സംവിധായകൻ ആണ് കൈലാസ് മേനോൻ..


ജൂണിന് ശേഷം രജീഷാ വിജയന്‍ നായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ഫൈനല്‍സിനുണ്ട്.. സ്പോര്‍ട്സ് ചിത്രമായി ഒരുങ്ങുന്ന ഫൈനൽസിൽ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന ആലീസ് എന്ന സൈക്ളിസ്റ്റിനെയാണ് രജീഷാ വിജയന്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും നിരഞ്ജും, മണിയന്‍പിള്ള രാജുവുമാണ് മറ്റ് പ്രധാനതാരങ്ങള്‍.