ബിസിനസിലെ കരുത്തുമായി പ്രിയ രാമന്‍

By praveen prasannan.15 Nov, 2017

imran-azhar

ഒരുകാലത്ത് പല ഹിറ്റ് സിനിമകളുടെയും ഭാഗമായിരുന്നു പ്രിയ രാമന്‍. ഇപ്പോള്‍ ബിസിനസ് രംഗത്താണ്.

ഗ്രാനൈറ്റ് ആണ് പ്രിയയുടെ ബിസിനസ് മേഖല. ശിരസുയര്‍ത്തി നില്‍ക്കാനും മക്കളുടെ ഭാവി ഭദ്രമാക്കാനും കഠിനാദ്ധ്വാനം വേണ്ടി വന്നെന്ന് പ്രിയ രാമന്‍ പറയുന്നു.

പുരുഷന്മാരുടെ കുത്തകയാണ് ഗ്രാനൈറ്റ് ബിസിനസ്. മുന്നോട്ട് പോകുന്നത് ചെറിയ രിതിയിലാണെങ്കിലും യാത്രകളും ചര്‍ച്ചകളുമൊക്കെ ഉണ്ടാകും. ഇതിലേക്ക് കടന്നപ്പോള്‍ വ്യക്തിപരമായി കരുത്ത് നേടാനായി.

പുരുഷന്മാര്‍ വാഴുന്ന ഈ രംഗത്തേക്ക് ഒരു സ്ത്രീ കടക്കുന്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് തനിക്ക് പറ്റുമോ എന്നും സംശയിച്ചവരുണ്ട്. എല്ലാം മറികടന്നുവെന്നും പ്രിയ രാമന്‍ പറഞ്ഞു.

എന്ന് കരുതി പഴയ കളി ചിരികളില്‍ മാറ്റമൊന്നുമില്ല. പഴയ പൊട്ടിപ്പെണ്ണ് തന്നെ ഇന്നും~ പ്രയോയ രാമന്‍ പറഞ്ഞു.

നടിയെന്ന മേല്‍വിലാസം വലിയ സഹായമായിരുന്നു. അതിനാല്‍ ഏറെ സമയം എടുക്കേണ്ടിയിരുന്ന പല കാര്യങ്ങളും പെട്ടെന്ന് അനുകൂലമായി വന്നു.

 

OTHER SECTIONS