ഇഷ്‌ക് തെലുഗു പതിപ്പില്‍ നായികയായി പ്രിയ വാര്യര്‍; തിയേറ്റര്‍ റിലീസിനൊരുങ്ങി ചിത്രം

By mathew.23 07 2021

imran-azhar

 

 


ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് എന്ന ചിത്രത്തിന്റെ തെലുഗു പതിപ്പ് റിലീസിനൊരുങ്ങുന്നു. കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തിയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഇഷ്‌ക് എന്ന് തന്നെയാണ് തെലുഗുവിലും ചിത്രത്തിന്റെ പേര്.

 

 
 
 
View this post on Instagram
 
 
 

A post shared by Priya Prakash Varrier💫 (@priya.p.varrier)


നിലവില്‍ ഈ മാസം 30നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കില്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം ആന്ധ്രയിലും തെലങ്കാനയിലും തിയേറ്റര്‍ തുറക്കുമ്പോള്‍ പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ ചിത്രമാകും ഇഷ്‌ക്. എസ് എസ് രാജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യര്‍ ആണ് നായികയായി എത്തുന്നത്. സജ്ജ തേജ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

 

സാം കെ നായിഡു ആണ് ചിത്രത്തിനായി ക്യാമറ ഒരുക്കിയിരിക്കുന്നത്. എ വരപ്രസാദ് ആണ് എഡിറ്റിംഗ്. മഹതി സ്വര സാഗര്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ എന്‍ വി പ്രസാദ്, പരസ് ജെയിന്‍, വകഡ അഞ്ജന്‍ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

 

OTHER SECTIONS