എന്നിലെ സിനിമാക്കാരനെ രൂപപ്പെടുത്തിയതില്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിനുളള പങ്ക് ചെറുതല്ല; പ്രിയദർശൻ

By Akhila Vipin .23 05 2020

imran-azhar

 

സംവിധായകൻ പ്രിയദർശനും മോഹൻലാലും തമ്മിലുള്ള സൗഹൃദം ഏത് മലയാളി സിനിമാ പ്രേക്ഷകർക്കും അറിയാം. മോഹൻലാലിന്റെ ജന്മദിനത്തിൽ പ്രിയദർശൻ ഒരു പ്രമുഖ ദിനപത്രത്തിൽ എഴുതിയ കുറിപ്പ് ഇരുവരുടെയും ജീവിത യാത്രയെ ഓർമിപ്പിക്കുന്നതാണ്. പ്രായം ബാധിക്കാത്ത നടനാണ് മോഹന്‍ലാലെന്നാണ് പ്രിയദര്‍ശന്റെ അഭിപ്രായം.

 


മോഹൻലാലിൻറെ ഓരോ കഥാപത്രങ്ങളും വ്യത്യസ്തത നിറഞ്ഞതാണ്. താരമാകണമെന്ന് മോഹിച്ച് സിനിമ രംഗത്ത് വന്നയാളല്ല ലാല്‍. ലാലിന് അഭിനയിക്കാന്‍ കണ്ണ് മാത്രം മതിയെന്ന് പോലും തോന്നിയിട്ടുണ്ട്. സിനിമയില്‍ വന്ന കാലത്തുളള അതേ ഊര്‍ജം ലാലിന്റെ ഹൃദയത്തില്‍ ഇന്നുമുണ്ട്. ഏറ്റവുമൊടുവില്‍ ചെയ്ത കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തില്‍ ലാല്‍ ചെയ്ത സംഘട്ടന രംഗങ്ങള്‍ തായ്‌ലന്റില്‍ നിന്നുവന്ന സ്റ്റണ്ട് മാസ്റ്റര്‍മാരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഡ്യൂപ്പിനെ വെക്കാമെന്ന് പറഞ്ഞാലും ലാൽ സമ്മതിക്കില്ല.

 


ഞാന്‍ ചെയ്ത് നോക്കട്ടെ എന്നിട്ട് പോരെ എന്ന് ചോദിച്ച് ആ വെല്ലുവിളി അദ്ദേഹം ഏറ്റെടുക്കും. പ്രിയദര്‍ശന്‍ എന്ന സിനിമാക്കാരനെ രൂപപ്പെടുത്തിയതില്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിനുളള പങ്ക് ചെറുതല്ല. മരയ്ക്കാര്‍ ആണെങ്കില്‍ പോലും സാധാരണക്കാരന് രസിക്കുന്ന രീതിയില്‍ സിനിമയെടുക്കാന്‍ കഴിയുന്നത് ലാലിനെ പോലെ സാധാരണക്കാര്‍ ഇഷ്ടപ്പെടുന്ന നടനുമായി ചെയ്ത സിനിമകളിലൂടെ ലഭിച്ച ശിക്ഷണത്തിലൂടെയാണ്, പ്രിയദർശൻ പറഞ്ഞു.

 

 

 

OTHER SECTIONS