കുഞ്ഞിന്റെ മുഖം ഉടനെ കാണിക്കും; പുതിയ വിശേഷങ്ങൾ പങ്കുവച്ച് പ്രിയങ്കയുടെ അമ്മ

By santhisenanhs.03 08 2022

imran-azhar

 

ബോളിവുഡിലും ഹോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. നടിയെന്നതിന് പുറമെ സ്റ്റെെൽ ഐക്കൺ, സംരഭക എന്നീ നിലകളിലും പ്രശ്സതയാണ് താരം. 

 

കരിയറിനൊപ്പം കുടുംബ ജീവിതത്തിനും വലിയ പ്രാധാന്യം നൽകുന്ന താരത്തിന് ഈ വർഷമാദ്യമാണ് വാടക ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞ് ജനിച്ചത്. മാലതി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ആറ് മാസം പ്രായമായ കുഞ്ഞിന്റെ മുഖം ഇതുവരെയും താരങ്ങൾ മാധ്യമങ്ങളെ കാണിച്ചിട്ടില്ല.

 

ഇപ്പോഴിതാ പ്രിയങ്കയുടെ കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു മാലതി ചോപ്ര. ഈ പേര് മകളുടെ പേരിലും പ്രിയങ്ക കൂട്ടിച്ചേർക്കുകയായിരുന്നു. പേരിടൽ ചടങ്ങിനാണ് ഇക്കാര്യം താനറിയുന്നതെന്നും അതൊരു സർപ്രൈസ് ആയെന്നും മധു മാലതി പറയുന്നു.

 

ഹിന്ദു ആചാര പ്രകാരമാണ് പേരിടൽ ചടങ്ങ് നടന്നത്. ആചാര പ്രകാരം കുഞ്ഞിന്റെ പിതാവിന്റെ അച്ഛനെന്ന നിലയിൽ നിക്കിന്റെ പിതാവാണ് കുഞ്ഞിന്റെ ചെവിയിൽ പേര് മന്ത്രിച്ചതെന്നും മധു ചോപ്ര പറഞ്ഞു. മാതാപിതാക്കൾ എന്ന നിലയിൽ കുഞ്ഞിന്റെ കാര്യത്തിൽ തുല്യ പങ്കാളിത്തം വേണമെന്ന് നിക്കും പ്രിയങ്കയും നേരത്തെ ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നെന്നും മധു ചോപ്ര പറഞ്ഞു.

 

നിക്ക് കുഞ്ഞിനെ കുളിപ്പിക്കാറും ഡയപ്പറുകൾ മാറ്റാറുണ്ടെന്നും ഒന്നാം പിറന്നാളിന് കുഞ്ഞിന്റെ മുഖം എല്ലാവരെയും കാണിക്കുമെന്നും മധു ചോപ്ര വ്യക്തമാക്കി. നിലവിൽ നിക് ജോനാസിനും കുഞ്ഞിനുമൊപ്പം ലോസ് ആഞ്ചലസിലാണ് പ്രിയങ്ക ചോപ്ര താമസിക്കുന്നത്.

 

OTHER SECTIONS