കുഞ്ഞിന് സംസ്‌കൃതത്തിൽ പേര് നല്‍കി പ്രിയങ്കയും നിക്കും

By santhisenanhs.21 04 2022

imran-azhar

 

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും മാതാപിതാക്കളായ വാർത്ത ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ മകളുടെ ഔദ്യോഗിക രേഖകളിലെ പേര് പുറത്ത് വിട്ടിരിക്കുകയാണ് പ്രിയങ്കയും നിക്കും. ജനന സർട്ടിഫിക്കറ്റ് അനുസരിച്ച് കുഞ്ഞിന് മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് പേരിട്ടിരിക്കുന്നത്.

 

വളരെ കൗതുകം നിറഞ്ഞ പേരാണ് ഇരുവരും മകൾക്ക് നൽകിയിരിക്കുന്നത്. പേരിൽ ഒരു ഇംഗ്ലീഷ് ശൈലി ഉണ്ടെങ്കിലും മാൾട്ടി എന്നത് സംസ്‌കൃതമാണ്. ചെറിയ സുഗന്ധപുഷ്പം അല്ലെങ്കിൽ നിലാവ് എന്നാണ് അർത്ഥമാക്കുന്നത്. സാൻ ഡിയാഗോയിലെ ആശുപത്രിയിൽ ജനുവരി 15 ന് രാത്രി 8 മണിക്ക് ശേഷമാണ് വാടക ഗർഭധാരണത്തിലൂടെയാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. എന്നാൽ ആദ്യം ദമ്പതികൾ ഇതേക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. പിന്നീട് ജനുവരി 22 ന് വാടക ഗർഭധാരണത്തിലൂടെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തതായി പ്രിയങ്കയും നിക്കും സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു.

OTHER SECTIONS