നടി പ്രി​യ​ങ്ക തൂങ്ങിമരിച്ചു

By BINDU PP .18 Jul, 2018

imran-azhar

 

 

 

ചെന്നൈ: തമിഴ് സീരിയൽ നടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീരിയൽ നടി പ്രിയങ്കയെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നത്തെ തുടർന്ന് ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. വീട്ടിൽ ജോലിക്കെത്തുന്ന സ്ത്രീ രാവിലെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വാതിൽ തട്ടിവിളിച്ചിട്ടും പ്രതികരണം ഉണ്ടാവത്തതിനെ തുടർന്ന് ജനാലവഴി നോക്കിയപ്പോഴാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തമിഴിലെ പ്രശസ്തമായ നിരവധി സീരിയലുകളിൽ അഭിനയിച്ചുവന്ന നടിയാണ് പ്രിയങ്ക. സംഭവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തു.സണ്‍ ടി.വിയിലെ വംശം, അപൂര്‍വരാഗങ്ങള്‍, ഭൈരവി തുടങ്ങിയ പരമ്ബരകളില്‍ പ്രിയങ്ക പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. രമ്യ കൃഷ്ണന്‍ മുഖ്യവേഷം ചെയ്യുന്ന വംശം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധിക്കപ്പെട്ടത്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം റോയപേട്ട ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.