By Avani Chandra.11 01 2022
ചെന്നൈ: നിര്‍മാതാവ് എം. മുത്തുരാമന് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
രാജവേല്‍ പിക്ചേഴ്സ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് മുത്തുരാമന് ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. രജനികാന്ത്, ശിവാജി ഗണേശന് തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ബാരപിള്ളൈ, രാജമര്യാദൈ, മൂടുമന്ത്രം, നളന്ത, ആയിരം ജന്മങ്ങള് എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.