വിവാഹത്തെ കുറിച്ചും അതിന്റെ പ്ലാനുകളെ കുറിച്ചും റിയ സംസാരിച്ചിരുന്നു അഭിനയം വിട്ട് കൃഷിയിലേക്കിറങ്ങാൻ സുശാന്തിന് താല്പര്യമുണ്ടായിരുന്നു

By online desk .17 06 2020

imran-azhar

 


അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അകാല മരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പാട്  കഥകളാണ് പുറത്തുകൊണ്ടുവരുന്നത്.സുശാന്ത് വിവാഹിതനാവാൻ തീരുമാനിക്കുകയും വിവാഹത്തെ കുറിച്ചും അതിന്റെ പ്ലാനുകളെ കുറിച്ചും കാമുകി റിയ ചക്രബര്‍ത്തി പ്രോപ്പര്‍ട്ടി ഡീലറുമായി സംസാരിച്ചിരുന്നു.കൂടാതെ മുംബയിൽ ഇരുവരും ഒരുമിച്ചു താമസിക്കാനായി വീട് അന്വേഷിച്ചതായി സുശാന്തിന്റെ കുടുംബാംഗം വ്യക്തമാക്കി.

 

കൂടാതെ സിനിമ അഭിനയം വിട്ട് കൃഷി ചെയ്യാനിറങ്ങണമെന്ന് സുശാന്ത് പറഞ്ഞതായി നിർമാതാവ് റമി ജാഫ്രി വ്യക്തമാക്കിയിരുന്നു കൂടാതെ രാജ്യം മൊത്തം മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് സുശാന്ത് പറഞ്ഞതായും അദ്ദേഹം ഓർക്കുന്നു ,ശാസ്ത്രജ്ഞന്‍ ആകണം ലോണവാല വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കണം എന്നും സുശാന്ത് പറഞ്ഞിരുന്നതായി റമി ജാഫ്രി ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. റിയ ചക്രബർത്തിയെയുംസുശാന്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമയൊരുക്കാനിരിക്കുകയായിരുന്നു അദ്ദേഹം അതിനിടയിലാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി വിയോഗം ഞായറാഴ്ചയാണ് സുശാന്ത് ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങി മരിച്ചത്.

 

OTHER SECTIONS